2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക കഴിഞ്ഞദിവസം പുറത്തുവിട്ടിരിക്കുകയാണ്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഒക്ടോബര്‍ 26നാണ് ബാലണ്‍ ഡി ഓര്‍ അവകാശിയെ പ്രഖ്യാപിക്കുക.
ബാലണ്‍ ഡി ഓര്‍ ലിസ്റ്റില്‍ ഇടം നേടിയ 30 താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര് ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നില്‍ നിന്നുള്ളവരാണ്.
പി.എസ്.ജിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച മികച്ച താരങ്ങളാണ് ലിസ്റ്റിലുള്ളത്. ബാലണ്‍ ഡി ഓര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ക്ലബ്ബിലെ 10 താരങ്ങള്‍ നോമിനേഷനില്‍ ഇടം പിടിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം യു.സി.എല്‍ കിരീടം ചൂടി മിന്നും ഫോമിലുള്ള പാരീസിനെ തേടി ഈ ചരിത്രനേട്ടവും എത്തിയിരിക്കുകയാണ്.

ഒസ്മാനെ ഡെമ്പലെ, അഷ്റഫ് ഹക്കിമി, ക്വിച്ച ക്വാരത്സ്ഖേലിയ, മാര്‍ക്വിനോസ്, നുനോ മെന്‍ഡസ്, ജോവോ നെവാസ്, വില്ലിയന്‍ പാച്ചോ, ഫെറാന്‍ ടോറസ്, ഫാബിയാന്‍ റൂയിസ്, വിറ്റിന്‍ഹ എന്നിവരാണ് ഫ്രഞ്ച് ക്ലബ്ബില്‍ നിന്നും ബാലണ്‍ ഡി ഓറിലെ ആദ്യ 30 താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയത്.
ഇത്തവണ ലണ്ടനില്‍ വെച്ചാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ബാലണ്‍ ഡി ഓര്‍ ചടങ്ങ് പാരീസിന് പുറത്ത് വെച്ച് നടക്കുന്നത്. 1956ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ സര്‍ സ്റ്റാന്‍ലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുക.
2026 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷന്‍ പട്ടിക
ജൂഡ് ബെല്ലിങ്ഹാം-ഇംഗ്ലണ്ട്
പൗ കുബാര്‍സി-സ്പെയ്ന്‍
മാര്‍ക് കുക്കുറല്ലേ-സ്പെയ്ന്‍
ഒസ്മാന്‍ ഡെമ്പലെ-ഫ്രാന്‍സ്
ലൂയിസ് ഡയസ്-കൊളംബിയ
ബ്രൂണോ ഫെര്‍ണാണ്ടസ്-പോര്‍ച്ചുഗല്‍
ഗബ്രിയേല്‍ മഗല്‍ഹേസ്-ബ്രസീല്‍
എര്‍ലിങ് ഹാലണ്ട്-നോര്‍വേ
അഷ്റഫ് ഹക്കിമി-മൊറോക്കോ
ഹാരി കെയ്ന്‍-ഇംഗ്ലണ്ട്
ക്വിച്ച ക്വാരത്സ്ഖേലിയ-ജോര്‍ജിയ
ലാമിന്‍ യമാല്‍-സ്പെയ്ന്‍
സാദിയോ മാനെ-സെനഗല്‍
മാര്‍ക്വിനോസ്-ബ്രസീല്‍
ലൗട്ടാരോ മാര്‍ട്ടിനെസ്-അര്‍ജന്റീന
കിലിയന്‍ എംബാപ്പെ-ഫ്രാന്‍സ്
നുനോ മെന്‍ഡസ്-പോര്‍ച്ചുഗല്‍
ലയണല്‍ മെസി-അര്‍ജന്റീന
ജോവോ നെവാസ്-പോര്‍ച്ചുഗല്‍
മൈക്കല്‍ ഒലീസെ-ഫ്രാന്‍സ്
വില്ലിയന്‍ പാച്ചോ-ഇക്വഡോര്‍
ജൂലിയന്‍ ക്വിനോണ്‍സ്-മെക്‌സിക്കോ
ഡെക്ലാന്‍ റൈസ്-ഇംഗ്ലണ്ട്
റോഡ്രി-സ്പെയ്ന്‍
ഫാബിയാന്‍ റൂയിസ്-സ്പെയ്ന്‍
വില്യം സാലിബ-ഫ്രാന്‍സ്
ഫെറാന്‍ ടോറസ്-സ്പെയ്ന്‍
ദയോത് ഉപമകാനോ-ഫ്രാന്‍സ്
വിനീഷ്യസ് ജൂനിയര്‍-ബ്രസീല്‍
വിറ്റിന്‍ഹ-പോര്‍ച്ചുഗല്‍
Content Highlight: PSG create a new record in Ballon d or history
