വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരായ പ്രകോപനപരമായ മുദ്രാവാക്യം: യൂത്ത് ലീഗ് ഇടുക്കി ജില്ലാ ഘടകത്തെ പിരിച്ചുവിട്ട് സംസ്ഥാന കമ്മിറ്റി
Daily News
വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരായ പ്രകോപനപരമായ മുദ്രാവാക്യം: യൂത്ത് ലീഗ് ഇടുക്കി ജില്ലാ ഘടകത്തെ പിരിച്ചുവിട്ട് സംസ്ഥാന കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2026, 8:12 pm

ഇടുക്കി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് സംസ്ഥാന നേതൃത്വം.

ഇന്ന് (വ്യാഴം) ആയിരുന്നു ഇടുക്കി തൊടുപുഴയിൽ പ്രകോപന മുദ്രാവാക്യവുമായി പ്രകടനം നടന്നത്. മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേതൃത്വം ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്.

ആഹ്ളാദ പ്രകടനങ്ങൾ അതിര് കടക്കരുത് എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ തന്നെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. യൂത്ത് ലീഗിന്റെ പ്രകടനം തെറ്റായ പ്രവണതയാണെന്നും തള്ളിക്കളയുന്നതായും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ. സലാം അറിയിച്ചു.

പ്രകടനത്തിന് പിറകിലെ നേതൃത്വം ആരാണെന്ന് തിരിച്ചറിഞ്ഞ് തക്കതായ നടപടി സ്വീകരിക്കുമെന്ന് പി.എം.എ. സലാം പറഞ്ഞിരുന്നു.

Content Highlight: Provocative slogans : State Committee dissolves Youth League Idukki district unit