[]തിരുവനന്തപുരം: സ്‌ക്കൂള്‍ ബസ്സുകളിലെ ഡ്രൈവര്‍മാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്.[]

പരമാവധി വേഗം 40 കിലോമീറ്ററായി നിശ്ചയിക്കണം. ഡ്രൈവര്‍മാര്‍ക്ക് പത്തു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടാവണം, മദ്യപിച്ചോ, അലക്ഷ്യമായി വാഹനമോടിച്ചോ നടപടികള്‍ നേരിട്ടുള്ള വ്യക്തിയെ ഡ്രൈവറായി നിയമിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഇതിന് പുറമെ  സ്വകാര്യ വാഹനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മോട്ടോര്‍ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അംഗീകാരമില്ലാത്ത വാഹനങ്ങള്‍ സ്‌ക്കൂള്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും, അതുവഴി അപകടങ്ങള്‍ ഉണ്ടാവുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്.  സ്‌ക്കൂള്‍ തുറക്കുന്നതോടെ 15 നിബന്ധനകളടങ്ങിയ നിര്‍ദേശങ്ങള്‍  പ്രാബല്യത്തില്‍ വരും.