ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, പ്രഭാസ് എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2024 ജനുവരി പന്ത്രണ്ടിനായിരിക്കും സിനിമ തിയേറ്ററുകളിലെത്തുക. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച പുതിയ വിവരം ദീപിക പദുക്കോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുറത്ത് വിട്ടത്.

ആരാധകര്‍ വലിയ ആവേശത്തോടെയാണ് പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്ററിനൊപ്പം തന്റെ ആരാധകര്‍ക്ക് ശിവരാത്രി ആശംസകളും താരം നേര്‍ന്നു. ദീപികക്ക് പുറമെ അമിതാഭ് ബച്ചനും പ്രഭാസും ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.