പൃഥ്വിരാജും പ്രിയാമണിയും ഒന്നിക്കുന്ന പെയിന്റിങ് ലൈഫ്
Movie Day
പൃഥ്വിരാജും പ്രിയാമണിയും ഒന്നിക്കുന്ന പെയിന്റിങ് ലൈഫ്
ന്യൂസ് ഡെസ്‌ക്
Wednesday, 5th March 2014, 4:54 pm

[] പൃഥ്വിരാജ്, പ്രിയാമണി കോമ്പിനേഷന്‍ മലയാളിക്ക് പുതുമയല്ല. നേരത്തെ സത്യത്തിലും തിരക്കഥയിലും പുതിയ മുഖത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

ഇപ്പോഴിതാ ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന പെയിന്റിങ് ലൈഫ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.

പൃഥ്വിരാജ് സംവിധായകന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രിയാമണിയ്ക്ക് ടൂറിസ്റ്റിന്റെ വേഷമാണ്.

ഹിമാചല്‍പ്രദേശിലെ ചിറ്റ്കല്‍ എന്ന അപരിഷ്‌കൃതമായ  ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം നീങ്ങുന്നത്.

ഡോക്ടര്‍ ബിജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.