സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സലാര്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് നടന് പൃഥ്വിരാജ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ തന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കിയതിന്റെ അപ്ഡേറ്റാണ് പൃഥ്വിരാജ് പുറത്തുവിട്ടത്.
ചിത്രത്തിന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കിയപ്പോള്‍ ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ നിന്നുള്ള തന്റെ ചിത്രം എക്സില്‍ അദ്ദേഹം പങ്കുവെക്കുകയായിരുന്നു. സലാര്‍ എന്ന ഹാഷ് ടാഗോടെ ഫോട്ടോക്കൊപ്പം ക്യാപ്ഷനുമുണ്ടായിരുന്നു.
‘ഫൈനല്‍ ഡബ്ബിങ്ങിലെ തിരുത്തലുകള്‍ കഴിഞ്ഞു. വര്‍ഷങ്ങളായി ഞാന്‍ വിവിധ ഭാഷകളിലുടനീളമായി ചെയ്ത എന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും സ്വന്തം ശബ്ദം നല്‍കാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു.
എന്റെ ചില കഥാപാത്രങ്ങള്‍ക്ക് ഒന്നിലധികം ഭാഷകളില്‍ ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരേ സിനിമയില്‍ ഒരേ കഥാപാത്രത്തിന് അഞ്ച് വ്യത്യസ്ത ഭാഷകളില്‍ ഡബ്ബ് ചെയ്യുക എന്നത് എനിക്ക് ആദ്യത്തെ അനുഭവമാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം.
ദേവയും വരദയും 2023 ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിങ്ങളെ കാണാനെത്തും,’ പൃഥ്വിരാജ് പറഞ്ഞു.
#Salaar Final dubbing corrections done. I have had the privilege of lending my own voice for all my characters across various languages I’ve worked in over the years. I have even dubbed for some of my characters in multiple languages. But to be dubbing for the same character, in… pic.twitter.com/RmMZZ9EF72
— Prithviraj Sukumaran (@PrithviOfficial) December 10, 2023
വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജെത്തുന്നത്. ശ്രുതി ഹാസന് ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍.
തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസിന് വിജയ പ്രതീക്ഷ നല്കുന്ന ചിത്രമാണ് സലാര്‍. ബാഹുബലി 2വിന് ശേഷം വന്ന സാഹോ, രാധേ ശ്യാം, ആദിപുരുഷ് എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസ് ഡിസാസ്റ്ററുകളായിരുന്നു.
മുമ്പ് ട്രെയ്ലര് ഇറങ്ങിയപ്പോള്‍ തന്നെ സലാര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആവേശമുയര്‍ത്തിയിരുന്നു. എല്ലാ ഭാഷകളില്‍ നിന്നുമായി ട്രെയ്ലര് നൂറ്റിയമ്പത് മില്യണിലധികം ആളുകള്‍ കണ്ട് വലിയ റെക്കോഡ് സൃഷ്ടിച്ചിരുന്നു.
Content Highlight: Prithviraj Sukumaran Releases Latest Update Of Prabhas Film Salaar
