ഇന്ത്യന്‍ സിനിമയില്‍ നിലനില്‍ക്കുന്ന ഒരുപാട് അന്ധവിശ്വാസങ്ങളിലൊന്നാണ് രാജമൗലി ശാപം. തെലുങ്ക് ഇന്‍ഡസ്ട്രിയെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തിച്ച സംവിധായകനാണെങ്കിലും രാജമൗലിയുമായി കൈകോര്‍ക്കുന്ന നായകന്മാര്‍ക്ക് പിന്നീട് നല്ല കാലമായിരിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രഭാസടക്കം പല നടന്മാരും രാജമൗലി ശാപത്തിന് ഇരയായെന്നാണ് ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജമൗലിയുമായുള്ള സിനിമക്ക് ശേഷം നേരാംവണ്ണം കഥ തെരഞ്ഞെടുക്കാനാകാത്തതുകൊണ്ടാണ് സിനിമകള്‍ പരാജയമാകുന്നതെന്നും ഇത്തരം പോസ്റ്റുകള്‍ക്ക് മറുപടി ലഭിക്കുന്നുണ്ട്. രാജമൗലി ശാപം സത്യമാണെങ്കില്‍ അതിലെ അടുത്ത ഇരകള്‍ മഹേഷ് ബാബുവും പൃഥ്വിരാജുമായിരിക്കുമെന്ന് ചിലര്‍ പ്രവചിക്കുകയാണ്.

എന്നാല്‍ കഴിഞ്ഞദിവസം ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് സിനിമാപേജുകളില്‍ ചര്‍ച്ച. പൃഥ്വിരാജ് രാജമൗലി ശാപത്തിന്റെ കാര്യത്തില്‍ വ്യത്യസ്തനായെന്നാണ് പോസ്റ്റില്‍ പറയുന്നത്. സാധാരണയായി എല്ലാ നടന്മാര്‍ക്കും രാജമൗലിയുമായി കൈകോര്‍ത്തതിന് ശേഷമാണ് ഫ്‌ളോപ്പ് സ്ട്രീക്കെങ്കില്‍ പൃഥ്വിക്ക് നേരെ തിരിച്ചാണെന്ന് പോസ്റ്റില്‍ പറയുന്നു.

വാരണാസിയില്‍ ജോയിന്‍ ചെയ്തതിന് ശേഷം പൃഥ്വിയുടേതായി പുറത്തിറങ്ങിയ സിനിമകളെല്ലാം വന്‍ പരാജയമായെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. എമ്പുരാന്‍ കളക്ഷനില്‍ റെക്കോഡിട്ടെങ്കിലും നിര്‍മാതാവിന് ചെറിയ ലാഭം മാത്രമാണ് സമ്മാനിച്ചത്. ഒ.ടി.ടി റിലീസായ സര്‍സമീനെ ട്രോളന്മാര്‍ വറുത്തെടുക്കുകയും ചെയ്തു.

എമ്പുരാന് ശേഷം തിയേറ്ററുകളിലെത്തിയ വിലായത്ത് ബുദ്ധ ബജറ്റ് പോലും തിരിച്ചുകിട്ടാതെയായിരുന്നു കളംവിട്ടത്. 30 കോടിയിലേറെ ചെലവഴിച്ച ചിത്രം ആറ് കോടിയാണ് നേടിയത്. വിലായത്ത് ബുദ്ധയെ ഇതുവരെ ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഏറ്റെടുത്തിട്ടുമില്ല. കാമിയോ ചെയ്ത പള്ളിച്ചട്ടമ്പിയും സെക്കന്‍ഡ് ഹാഫ് കാരണം ഐ, നോബഡിയും പരാജയമായി മാറി.

വന്‍ ഹൈപ്പിലും ബജറ്റിലുമെത്തിയ ഖലീഫയും പരാജയത്തിലേക്ക് കുതിക്കുകയാണ്. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം 50 കോടി പോലും നേടാന്‍ പാടുപെടുകയാണ്. റിലീസിന് തയാറെടുക്കുന്ന ദായ്‌റയിലും ആരാധകര്‍ക്ക് വലിയ പ്രതീക്ഷയില്ല. വാരണാസിയിലെ കുംഭ പൃഥ്വിയുടെ ഫ്‌ളോപ്പ് സ്ട്രീക്കിന് അന്ത്യം കുറിക്കുമെന്നാണ് കണക്കുകൂട്ടല്‍. രാഹുല്‍ സദാശിവന്റെ ഒടിയന്റെ ഷൂട്ട് പുരോഗമിക്കുന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്.

Content Highlight: Prithviraj’s films before Varanasi became flop