നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃത സിറിയയില്‍ പോയി തനിക്ക് ഏറെ ഇഷ്ടപ്പെട്ട നീന്തല്‍ താരം യൂസ്‌റ മര്‍ദീനിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സുപ്രിയ മേനോനാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. യൂസ്‌റിയെ കാണാനുള്ള മകളുടെ ആഗ്രഹത്തെ കുറിച്ച് സുപ്രിയ യൂസ്‌റിക്ക് സന്ദേശവുമയച്ചിരുന്നു.
ഇപ്പോള്‍ യൂസ്‌റ മെസേജിന് മറുപടി നല്‍കി അല്ലിയോട് ആശംസകള്‍ അറിയിച്ചതിന്റെ സന്തോഷം കൂടി പങ്കുവെച്ചിരിക്കുയാണ് സുപ്രിയ.
‘യൂസ്‌റ മര്‍ദീനി, അല്ലിക്ക് ഏറെ ഒരു മനോഹരമായ ദിവസം സമ്മാനിച്ചതിന് നന്ദി. നിങ്ങളുടെ മെസേജും ശബ്ദസന്ദേശവും മറുപടി ലഭിച്ചതിന്റെ ആവേശത്തിലാണവള്‍. തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് അവള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. നിങ്ങളെ എന്നെങ്കിലും നേരിട്ടുകാണാനാകുമെന്ന പ്രതീക്ഷയിലാണവള്‍. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ പ്രചോദനമാകുന്നതില്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ,’ സുപ്രിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
Content Highlight: Prithviraj’s daughter gets reply from Yusra Mardini from Syria, Supriya posts in instagram
