വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍രെ ഇന്ത്യാ സന്ദര്‍ശനം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പലതരത്തിലുള്ള ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുള്ള ട്രോള്‍ വീഡിയോ നേരത്തെ വന്‍ ഹിറ്റായിരുന്നു.
ഇതിനിടെ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപും ഭാര്യയും എയര്‍ക്രാഫ്റ്റില്‍ വെച്ച് പങ്കു വെച്ച വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ട്രംപ് ട്വിറ്ററില്‍ പങ്കു വെച്ച വീഡിയോയ്ക്ക് താഴെയാണ് ട്രോളുകള്‍ നിറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയില്‍ തന്നെ തങ്ങിക്കോളൂ തിരിച്ചു വരേണ്ടെന്നാണ് ചില അമേരിക്കന്‍ പൗരന്‍മാര്‍ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിരിക്കുന്നത്. ട്രംപ് പോയ ഉടനെ ആരെങ്കിലും ഒന്ന് വൈറ്റ് ഹൗസ് ലോക്ക് ചെയ്യൂ എന്നാണ് ഒരു ട്വീറ്റ്. ട്രംപ് നിങ്ങളുടെ സ്വന്തമാണ്. അദ്ദേഹത്തെ അവിടെത്തന്നെ നിര്‍ത്താന്‍ ഒരു മടിയും വിചാരിക്കേണ്ടെന്നാണ് ഒരാള്‍ കമന്റു ചെയ്തിരിക്കുന്നത്.
ഇതിനിടയില്‍ ഇന്ത്യയിലെ ട്രോളന്‍മാരും ഇതിനെ ഏറ്റു പിടിച്ചു. ക്ഷമിക്കണം സഹോദരി, അദ്ദേഹത്തിന്റെ സഹചാരി മൂലം ഇവിടെ ആവശ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഒരു ഇന്ത്യക്കാരന്‍ മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേ സമയം ട്രംപിന് ചിലര്‍ ആശംസകളും നേരുന്നുണ്ട്. ട്രംപിന്റെ മകളായ ഇവാന്‍ക ട്രംപും ഇരുവര്‍ക്കുമൊപ്പം ഇന്ത്യയിലെത്തുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
11. 40 ന് ട്രംപ് ട്രംപും കുടുംബവും അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും ഗുജറാത്ത്മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവരും ട്രംപിനെ വിമാനത്താവളത്തില്‍ വെച്ച് സ്വീകരിക്കും.
