മോളിവുഡില്‍ സമാനതകളില്ലാത്ത വിജയമാണ് വാഴ 2 സ്വന്തമാക്കിയത്. പേരുകേട്ട താരനിരയോ കണ്ണഞ്ചിപ്പിക്കുന്ന ബജറ്റോ ഇല്ലാതെ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടിയിലേറെ സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന മാത്രം 100 കോടിയിലേറെ നേടിയ വാഴ 2 നിലവില്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റ് കൂടിയാണ്.
വാഴയുടെ ആദ്യഭാഗത്തില്‍ കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളില്‍ നിന്ന് തിരുത്തലുകള്‍ വരുത്തിയാണ് തിരക്കഥാകൃത്ത് വിപിന്‍ ദാസ് വാഴ 2ന്റെ തിരക്കഥ ഒരുക്കിയത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ റിലേറ്റാകുന്ന ചിത്രം ഇമോഷണലായും പ്രേക്ഷകര്‍ക്ക് കണക്ടായതാണ് വിജയത്തിന് കാരണം. സഹോദര ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥപറഞ്ഞ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയിരുന്നു.
തിയേറ്ററിലെ അതേ സ്വീകാര്യതയാണ് ഒ.ടി.ടിയിലും ലഭിക്കുന്നത്. ചിരിപ്പിച്ചുകൊണ്ട് തുടങ്ങിയ ചിത്രം അവസാനത്തേക്കടുക്കുമ്പോള്‍ കരയിപ്പിക്കുന്നുണ്ട്. അലന്‍, ഹാഷിര്‍, വിനായക്, അജിന്‍, ബിജുക്കുട്ടന്‍ എന്നിവരുടെ പെര്‍ഫോമന്‍സാണ് ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ കണ്ണ് നിറയിക്കുന്നത്. ഇമോഷണലായി അവസാനിച്ച ചിത്രത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനും കൈയടി നേടിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം പോസ്റ്റ് ക്രെഡിറ്റ് സീനിലെ ഫൈറ്റും ചര്‍ച്ചയായിരിക്കുകയാണ്.
വാഴ 2 Photo: Jio Hotstar
വാഴ 1ലെ പ്രധാന താരങ്ങളായ ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, അമിത് മോഹന്‍, അന്‍ഷിദ് അനു, അനുരാജ് എന്നിവര്‍ രണ്ടാം ഭാഗത്തില്‍ അതിഥിവേഷത്തിലെത്തിയിട്ടുണ്ട്. ഹാഷിറിനെ കല്യാണസദ്യക്കിടെ അമീനും സംഘവും തല്ലുമ്പോള്‍ രക്ഷിക്കാനായി എത്തുന്നത് വാഴ 1ലെ താരങ്ങളാണ്. അപ്രതീക്ഷിതമായി കിട്ടിയ ഈ സീന്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി.
ഈ സീന്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപാട് ആളുകള്‍ കരഞ്ഞുകൊണ്ട് തിയേറ്റര്‍ വിടേണ്ടി വന്നേനെയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇമോഷണല്‍ സീനില്‍ നിന്ന് നേരെ മാസ് സീനിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ ഗംഭീരമായെന്നും കമന്റുകളുണ്ട്. ജോമോന്‍ ജ്യോതിറിനെ ഇത്രയും മാസായി വേറെ എവിടെയും കണ്ടിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
വാഴ 2 Photo: Jio Hotstar
പുതിയ വാഴകള്‍ കിടിലന്‍ പെര്‍ഫോമന്‍സ് നടത്തിയതിന് പിന്നാലെ പഴയ വാഴകളെല്ലാം ചേര്‍ന്ന് തിയേറ്റര്‍ കത്തിച്ചെന്നും പലരും കമന്റുകളുണ്ട്. ‘ഹേയ് ബനാനേ’ എന്ന പാട്ട് ഈ സീനില്‍ പ്ലെയ്‌സ് ചെയ്തതും കൈയടി നേടി. വരുംദിവസങ്ങളില്‍ വാഴ 2 സിനിമാപേജുകളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Content Highlight: Post credit scene in Vaazha 2 getting appreciation after OTT release