നാക്ക് വിസിറ്റിന്റെ പേരില്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഹൈന്ദവവല്‍ക്കരണം; നാക്ക് അധികൃതരോട് നുണ പറയാനും നിര്‍ദേശം
National
നാക്ക് വിസിറ്റിന്റെ പേരില്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഹൈന്ദവവല്‍ക്കരണം; നാക്ക് അധികൃതരോട് നുണ പറയാനും നിര്‍ദേശം
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 10:13 pm

പോണ്ടിച്ചേരി: നാക്ക് (നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) സന്ദര്‍ശനത്തേതുടര്‍ന്ന് പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ഹൈന്ദവവല്‍ക്കരണത്തിന് ശ്രമം.

ഹിന്ദുമതത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് ഋഷി അരബിന്ദോ പറഞ്ഞിരിക്കുന്ന വാചകങ്ങളാണ് ഹോസ്റ്റലിന് മുന്‍പിലെ ബോര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്നത്.ഓരോ ഹോസ്റ്റലിലും സംസ്ഥാന അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തങ്ങളുടെ ഇടയില്‍ ബോധപൂര്‍വം ചേരിതിരിവ് ഉണ്ടാക്കുകയാണെന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു.

നാക്ക് സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍വകലാശലയില്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ബോര്‍ഡുകളും, പോസ്റ്ററുകളും അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്.


ALSO READ: “കന്യാസ്ത്രീകള്‍ക്കെതിരെയുള്ള തന്റെ ആരോപണം ശരിയാണെന്ന് കാണിക്കുന്നതാണ് ഹൈക്കോടതി വിധി”; പി.സി ജോര്‍ജ്


സര്‍വകലാശാലയില്‍ എല്ലാം കൃത്യമായി നടക്കുന്നു എന്ന് നാക്ക് അധികൃതരോട് നുണ പറയാന്‍ വൈസ് ചാന്‍സലര്‍ പരസ്യമായി ആവശ്യപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. ഇത്രയും കാലം മറ്റ് ഒഴിവുകഴിവുകള്‍ പറഞ്ഞ് നടക്കാതിരുന്ന മോടി പിടിപ്പികല്‍ പ്രവര്‍ത്തനങ്ങള്‍ നാക്ക് സന്ദര്‍ശനത്തോട് അനുബന്ധിച്ച് ധ്രുതഗതിയില്‍ നടത്തുന്നതിനേയും വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുന്നു.