[] പാലക്കാട്: സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതിന്റെ പേരില്‍ പിടിയിലായ കവിത.ജി.പിള്ളയെ കൂടുതല്‍ തെളിവെടുപ്പിനായി പാലക്കാട്ടെത്തിക്കും.
ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ ടൗണ്‍ സൗത്ത് സി.ഐ ബി.സന്തോഷ് പറഞ്ഞു.
140 കോടി നല്‍കിയാല്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനത്തിലകപ്പെട്ട് പണം നഷ്ടപ്പെട്ട പാലക്കാട് യാക്കര സ്വദേശിയാണ് കവിതക്കെതിരെ പരാതി നല്‍കിയത്. മുന്‍കൂര്‍ തുകയായി 65 ലക്ഷം രൂപ നല്‍കിയിരുന്നു.
പരാതിക്കാരനായ പ്രവാസി ഇന്ത്യക്കാരന്റെ മകളുടെ ഭാവിഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്കും കവിത സീറ്റ് വാഗ്ദാനം ചെയ്തിരുന്നു.
കവിത .ജി.പിള്ള ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതി ആലപ്പുഴ കാഞ്ഞിരംകുന്ന് സ്വദേശി ആര്‍.ഹരിയും മൂന്നാം പ്രതി കവിതയുടെ സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമാണ്.
കവിതയും കുടുംബവും ഏറെക്കാലം പാലക്കാട്ട് മലമ്പുഴയില്‍ താമസിച്ചിട്ടുമുണ്ട്.
ഇതിനിടെ കവിതയുടെ ആഡംബരവീടിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഒരു കോടിയിലധികം രൂപ ചിലവുള്ള വീട് വാങ്ങിയത് ബന്ധുക്കളുടെ സഹായം കൊണ്ടാണെന്ന് കവിത പറയുന്നുണ്ടെങ്കിലും പോലീസ് വരുമാനസ്രോതസ്സ് അന്വേഷിക്കുന്നുണ്ട്.
