തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെതിരെ കേസ്. ശബരിമല വിഷയത്തില്‍ എ.കെ.ജി സെന്റര്‍ അടിച്ച് തകര്‍ക്കുമെന്ന പ്രസംഗത്തിനെ തുടര്‍ന്നാണ് രാധാകൃഷ്ണനെതിരെ പോത്തന്‍കോട് പൊലീസ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസം പോത്തന്‍കോട് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു രാധാകൃഷ്ണന്റെ പ്രകോപനപരമായ പ്രസ്താവന. ശബരിമലയെ മുഖ്യമന്ത്രി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എ.കെ.ജി സെന്റര്‍ അടക്കം സകലതും അയ്യപ്പ ഭക്തര്‍ തകര്‍ത്ത് നാമാവശേഷമാക്കുമെന്നും മുഖ്യമന്ത്രിയെ കണ്ട് പൊലീസുകാര്‍ അഹങ്കരിക്കേണ്ടെന്നുമായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പ്രസംഗം.
Also Read കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടുകാര്‍; ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍
യതീഷ് ചന്ദ്രയെക്കൊണ്ട് ബി.ജെ.പി സല്യൂട്ട് അടിപ്പിക്കുമെന്നും ഗുണ്ടകളായ പൊലീസുകാരെയാണ് ശബരിമലയിലെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
നേരത്തെ സര്‍ക്കാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രാധകൃഷ്ണന്‍ ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ നിരാഹാര പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു സംഭവമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
മെഡിക്കല്‍ കോളെജില്‍ ശവങ്ങള്‍ക്കൊപ്പമാണ് തന്നെ കിടത്തിയതെന്നും മലേറിയ ബാധിച്ചവര്‍ക്കൊപ്പവും എച്ച്1 എന്‍1 പനി ബാധിച്ചവര്‍ക്കൊപ്പവും തന്നെ കിടത്തിയെന്നും. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും മറുപടി പറയണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
DoolNews Video
