ട്രാന്‍സ്‌ജെന്‍ഡറുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; വനിതാ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
Transgenders
ട്രാന്‍സ്‌ജെന്‍ഡറുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; വനിതാ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 7:30 pm

ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറുടെ നഗ്ന വീഡിയോ പൊലീസ് പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ എ.എസ്.ഐക്കെതിരെ നടപടി.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറുടെ നഗ്ന വീഡിയോ ദൃശ്യങ്ങള്‍ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. സ്റ്റേഷനകത്തു നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചിരുന്നു.

 

 

തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വനിതാ ഹെല്‍പ് ലൈന്‍ എ.എസ്.ഐ ശ്രീലതയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കണ്ടെത്തിയത്. ശ്രീലതയെ അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. ദൃശ്യങ്ങള്‍ ലഭിച്ചത് ആര്‍ക്കെല്ലാമെന്ന് സൈബര്‍ സെല്‍ അന്വേഷിക്കും. സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും.

 


Related News: കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറുകളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് പൊലീസ്; ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പൊലീസ് സ്റ്റേഷനില്‍ വെച്ച്