കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറുകളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് പൊലീസ്; ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പൊലീസ് സ്റ്റേഷനില്‍ വെച്ച്
Transgenders
കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറുകളുടെ നഗ്‌നത പ്രദര്‍ശിപ്പിച്ച് പൊലീസ്; ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പൊലീസ് സ്റ്റേഷനില്‍ വെച്ച്
ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 1:01 pm

ആലപ്പുഴ: ആലപ്പുഴയില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനെതിരെ പൊലീസ് അതിക്രമം. ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്ററിന്റെ ന്ഗന വീഡിയോ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ് ജെന്‍ഡറിന്റെ വീഡിയോ ദൃശ്യങ്ങളാണ് ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്.


Also Read തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി പുറത്ത് വിട്ട് ബി.ജെ.പി ഐ.ടി സെല്‍തലവന്‍; പ്രതിഷേധവുമായി മാധ്യമങ്ങള്‍


സ്റ്റേഷനകത്തു നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്. സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെയും ദൃശ്യങ്ങളില്‍ കാണാം. വിഷയത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് ട്രാന്‍സ്ജെന്റര്‍ ബോര്‍ഡ്.

സ്റ്റേഷനകത്തു നിന്ന് ചിത്രീകരിച്ച വീഡിയോ പ്രചരിപ്പിച്ചതിനു പിന്നില്‍ പൊലീസ് തന്നെയെന്ന് ആരോപണം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

 


Watch Doolnews Video