എഡിറ്റര്‍
എഡിറ്റര്‍
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ട്; എല്ലാം കുറ്റപത്രത്തില്‍ പറയും; പുതിയ നീക്കവുമായി പൊലീസ്
എഡിറ്റര്‍
Monday 20th November 2017 11:21am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്നും അതിന്റെ കൃത്യമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് അറിയിച്ചു.

മുഖ്യപ്രതി പള്‍സര്‍ സുനിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന ചാര്‍ളി മാപ്പുസാക്ഷിയാകാന്‍ തയ്യാറാകാത്തത് ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്ന് പൊലീസ് പറയുന്നു.

നേരത്തെ, കുറ്റം ചെയ്തു ഒളിവില്‍ കഴിയവെ കേസിലെ ക്വട്ടേഷന്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ സുനില്‍കുമാര്‍ നടത്തിയെന്നു ചാര്‍ലി മൊഴി നല്‍കിയിരുന്നു. ‘കേസില്‍ ഒന്നുകൊണ്ടും പേടിക്കേണ്ടതില്ല, ക്വട്ടേഷന്‍ നല്‍കിയ വ്യക്തി മലയാള സിനിമയിലെ ഉന്നതനാണ്, നടിയുടെ ദൃശ്യങ്ങള്‍ കൈമാറുമ്പോള്‍ ഒന്നര കോടി രൂപ ലഭിക്കും, തമിഴ്‌നാട്ടില്‍ സുരക്ഷിതരായി ഒളിവില്‍ കഴിയാന്‍ അവസരം നല്‍കിയാല്‍ 10 ലക്ഷം രൂപ നല്‍കാം സുനില്‍ ഇങ്ങനെ വാഗ്ദാനം ചെയ്തതായി ചാര്‍ലിയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മാപ്പ് സാക്ഷിയാകാന്‍ ചാര്‍ളി തയ്യാറാകുന്നില്ലെന്നും അത് ദിലീപീന്റെ ഇടപടെല്‍ മൂലമാണെന്നും പോലീസ് പറയുന്നു.


Dont Miss ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പ്; ബി.ജെ.പിയില്‍ സീറ്റിന് വേണ്ടി കൂട്ടത്തല്ലും രാജിയും


ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയത് ദിലീപിന്റെ സ്വാധീനത്തിന് പിന്നാലെയാണെന്നും പൊലീസ് പറയുന്നു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ദീലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ എല്ലാ തെളിവുകളും തങ്ങളുടെ കൈവശമുണ്ട്. നാളെ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തുമെന്നും പൊലീസ് പറയുന്നു.

അതേസമം നടി ആക്രമിക്കപ്പെട്ട കേസില്‍ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന വേളയില്‍ തികച്ച ആത്മവിശ്വസമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Advertisement