ന്യൂദല്‍ഹി: രാജ്യത്ത് മേയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മെയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കിയത്.  ഏപ്രില്‍ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും.

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ഇതുവരെ ജയിച്ചെന്നും മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ച നിലയിലാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  പ്രശ്‌നം കണ്ടപ്പോള്‍ തന്നെ ഇന്ത്യ നടപടിയെടുത്തത് ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കലാണ് മികച്ച പോംവഴിയെന്നും ഹോട്ട് സ്‌പോട്ട് മേഖലകളെക്കുറിച്ച് കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ലോക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ ഒരുപാട് ത്യാഗം സഹിക്കുന്നുണ്ട്, ഈ പോരാട്ടത്തില്‍ ഓരോ പൗരന്മാരും സൈനികരാണെന്നും ജനങ്ങളുടെ ത്യാഗത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.