തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തേയും രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തേയും ന്യായീകരിച്ച്  മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി കെ ഫിറോസ് രംഗത്തെത്തിയത്.

പോസ്റ്റില്‍ കോണ്‍ഗ്രസിന്റെ മുന്‍ നിലപാടുകളെ പി കെ ഫിറോസ് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ശത്രുവിനെ പോലെ പെരുമാറിയ കോണ്‍ഗ്രസിനോട് ഒരുപാട് വിട്ടുവീഴ്ചകള്‍ മുസ്‌ലീം ലീഗ് ചെയ്തതായി ഉദാഹരണങ്ങള്‍ സഹിതം ഫിറോസ് ചൂണ്ടികാണിക്കുന്നു. ലീഗ് ചത്ത കുതിരയാണെന്ന് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞതും, 1960ഇല്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ലീഗ് പറ്റില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞതും ഫിറോസ് പോസ്റ്റിലൂടെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

കോണ്‍ഗ്രസും ലീഗും മാത്രം ചേര്‍ന്നാല്‍ യു.ഡി.എഫ് ആവില്ല. സി.പി.ഐ.എമ്മിന് ഈയിടെ പിടികൂടിയ മാണിപ്രേമം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസ്സിലാക്കണം, ഈ രണ്ട് മുന്നണികളില്ലുമല്ലെങ്കില്‍ മാണി ബി.ജെ.പിയിലേക്ക് ചേക്കേറും ഫിറോസ് പറയുന്നു.

താല്‍ക്കാലിക വികാരപ്രകടനം കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണമെന്നും, ദീര്‍ഘദൃഷ്ടിയോട് കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ഫിറോസ് ആവശ്യപ്പെടുന്നുണ്ട്. പൂര്‍വ്വികരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടായ മുന്നണിയിലിരുന്ന് അതിന്റെ ആനുകൂല്യങ്ങള്‍ നുകരുന്നവര്‍ പ്രതിസന്ധിയുണ്ടാവുമ്പോള്‍ അടിയില്‍ നിന്ന് മാന്തുകയുമാണെന്ന് പി കെ ഫിറോസ് ആരോപിക്കുന്നുണ്ട്.

 

പോസ്റ്റിന്റെ പൂർണ്ണ രൂപം


ഐക്യജനാധിപത്യ മുന്നണി എന്നത് ഇന്നലെ പെയ്ത മഴയിൽ മുളച്ചു പൊന്തിയ ഒന്നല്ല. മുന്നണിയിലെ പ്രബലരായ രണ്ട് കക്ഷികൾ, മുസ്‌ലിം…

Posted by PK Firos on Saturday, 9 June 2018