ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനുവരി 31 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റ് ഫെബ്രുവരി 7 ലേക്ക് മാറ്റി.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടി അദ്ദേഹത്തിന്റെ മോശമായ ആരോഗ്യസ്ഥിതിയെ തുടര്‍ന്നാണ് ഫെബ്രുവരി 7 ലേക്ക് മാറ്റിയിരിക്കുന്നത്.

ഭീം ആര്‍മി പാര്‍ട്ടി ദേശീയ കോഡിനേറ്റര്‍ ഖുശ് അംബേദ്കര്‍വാടിയാണ് പത്രസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. അതേസമയം ഫെബ്രുവരി 7 നു നടക്കുന്ന പരിപാടിയുടെ വേദിക്കും സമയത്തിനും യാതൊരു മാറ്റവുമില്ല.