മൂന്നാറിലെ തോട്ടം മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ അവകാശ സമരത്തിലെ പ്രധാന ഏടാണ് പെമ്പിളൈ ഒരുമൈ. അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഗോമതി അഗസ്റ്റിന്‍ സര്‍ക്കാറും രാഷ്ട്രീയ നേതൃത്വവും വേട്ടായാടുകയാണെന്ന് ആരോപിക്കുന്നു.  പോലീസ് നിരന്തരം ഭീഷണിപ്പെടുത്തുന്നു ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് ഗോമതിയുടെ പരാതി