pc.george
[] തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസന്റെ നിലപാട് മാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ഹസന്‍ ആരെയോ തോല്‍പിക്കാന്‍ ശ്രമിക്കുകയാണ്. പറഞ്ഞ് ചാമ്പ്യനാവാതെ പ്രവര്‍ത്തിച്ചാണ് ചാമ്പ്യനാവേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്തിയെ പിന്തുണച്ച് ബാര്‍ വിഷയത്തില്‍ പ്രായോഗിക നിലപാടാണ് വേണ്ടതെന്നായിരുന്നു ഹസന്‍ പറഞ്ഞത്. എന്നാല്‍ തന്റെ നിലപാട് തിരുത്തിക്കൊണ്ട് ഹസന്‍ ഇന്ന് രംഗത്ത് വരികയായിരുന്നു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കുമെന്നും ഹസന്‍ അറിയിച്ചു.

മദ്യനിരോധനം യു.ഡി.എഫില്‍ നേരത്തെ തന്നെയുള്ള നയമാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടിനോട് പൂര്‍ണ പിന്തുണയാണുള്ളതെന്നും ജോര്‍ജ് വ്യക്തമാക്കി. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ബാര്‍ വിഷയത്തില്‍ സമവായത്തിന് ശ്രമിക്കാം. കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ബാറുകള്‍ പൂട്ടണോ എന്ന് മുഖ്യമന്ത്രിക്ക് ചോദിക്കാം. എന്ന് കരുതി മുഖ്യമന്ത്രി മദ്യത്തിന്  അനുകൂലമാണെന്ന് അര്‍ത്ഥമില്ല. ജോര്‍ജ് പറഞ്ഞു.