[]തന്റെ ആദ്യസിനിമയുടെ സംവിധായകനെതിരെ മോഡലും നടിയുമായ പാര്‍വ്വതി ഓമനക്കുട്ടന്‍.

നടനും സംവിധായകനുമായ ബൈജു ജോണ്‍സണെതിരായാണ് പാര്‍വ്വതി രംഗത്ത് വന്നിരിക്കുന്നത്. ബൈജു സംവിധാനം ചെയ്ത കെ.ക്യുവില്‍ നായികയായിരുന്നു പാര്‍വ്വതി.

സിനിമയില്‍ ഒരു തമിഴ് നടനാണ് നായക വേഷം ചെയ്യുന്നതെന്നാണ് ബൈജു തന്നോട് പറഞ്ഞിരുന്നതെന്നും എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ ബൈജു തന്നെ പ്രധാന വേഷം അഭിനയിക്കുകയായിരുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.

നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ബൈജു ഒരു വലിയ തോല്‍വിയാണ്. ബൈജു കളവ് പറഞ്ഞ് തന്നെ ചതിച്ചു. സിനിമ റിലീസ് ചെയ്യുക പോലുമില്ലെന്ന് ഭയന്നിരുന്നു-പാര്‍വ്വതി പറഞ്ഞു.

കെ.ക്യു ബോക്‌സ് ഓഫീസിനു പുറത്തും അകത്തും വലിയ പരാജയമായിരുന്നു.