2024 പാരീസ് ഒളിമ്പിക്‌സില്‍ വ്യക്തിഗത ജംബിങ് വിഭാഗത്തില്‍ ജര്‍മനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ക്രിസ്റ്റ്യാന്‍ കുക്കുക്കാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. ജര്‍മനിക്കായി മെഡല്‍ നേടാന്‍ സഹായിച്ചത് ആരുടെ കുതിരയാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്.
ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും ഇതിഹാസതാരങ്ങളില്‍ ഒരാളായ തോമസ് മുള്ളറുടെ സഹ ഉടമസ്ഥതയിലുള്ള കുതിരയാണ് ഇത്. ജര്‍മന്‍ സംരംഭകനായ മഡലീന്‍ വിന്റര്‍ ഷൂള്‍സാണ് കുതിരയുടെ സഹ ഉടമ. 38.84 സെക്കന്റിലാണ് കുതിര ചാടിയിരുന്നത്. ഈ ഇനത്തില്‍ ജര്‍മനി അവസാനമായി മെഡല്‍ നേടിയിരുന്നത് 2004 ലായിരുന്നു.
