എഡിറ്റര്‍
എഡിറ്റര്‍
ടി.വി തോമസിന് വഴി നീളെ മക്കളുണ്ട്;ഗൗരിയമ്മ തൊണ്ണൂറ്റിയഞ്ചു വയസുള്ള “@$**#”:പി.സി ജോര്‍ജ്
എഡിറ്റര്‍
Thursday 14th March 2013 11:16am


കോട്ടയം:  നേതാക്കള്‍ക്കു നേരെ പി.സി ജോര്‍ജ്ജിന്റെ തെറിയാഭിഷേകം. തോമസിന് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും, തോമസിന്റെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് ആക്ഷേപിച്ചു.

Ads By Google

പി.സി ജോര്‍ജ്ജിന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത പ്രസ് മീറ്റിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.

ഗൗരിയമ്മയുടെ ആരോപണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തൊണ്ണൂറ്റിയഞ്ച് വയസ് കഴിഞ്ഞിട്ടുള്ള”@$**#” തനിക്കെതിരെ പറയുന്നത്.

ഇവരെ കിഴവിയെന്ന് മാത്രമേ താന്‍ വിളിക്കുകയുള്ളുവെന്നും പി.സി ജോര്‍ജ്ജ് അധിക്ഷേപിച്ചു.

ആരോപണങ്ങള്‍ക്കൊടുവില്‍ ഗണേഷ് കുമാറും പിള്ളയും ഒന്നായല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബാലകൃഷ്ണപ്പിള്ള ഒരു തെണ്ടിയാണ്,പണത്തിനുവേണ്ടി എന്തും ചെയ്യുന്ന തെണ്ടികളാണ് അപ്പനും മകനുമെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

രാജ്യം മുഴുവന്‍ നടന്ന് വ്യഭിചരിച്ചു നടക്കുന്ന”@$**#”കുറിച്ച് വെളിപ്പെടുത്തിയതാണോ താന്‍ ചെയ്ത കുറ്റമെന്നും ജോര്‍ജ്ജ് ചോദിച്ചു.

“@$**#”  (ഗണേഷ്) കാരണം വിവാഹബന്ധം വേര്‍പ്പെടുത്തിയ ഇരുപത്തിരണ്ട് കുടുംബങ്ങളുടെ ലിസ്റ്റ് തന്റെ പോക്കറ്റിലുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു.

ഇതെല്ലാം നിങ്ങള്‍ സംപ്രേക്ഷണം ചെയ്യുമെന്ന് തനിക്കറിയാമെന്നും ഇത് തനിക്ക് പ്രശ്‌നമില്ലെന്നും മാധ്യമപ്രവര്‍ത്തകരോട്  ജോര്‍ജ്ജ് പറഞ്ഞു.

കൂടാതെ തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെയും കേട്ടലറക്കുന്ന തെറിയാഭിഷേകം ചെയ്താണ് ജോര്‍ജ് നിര്‍ത്തിയത്. (പൂരിപ്പിക്കാനാകാത്ത ഭാഗങ്ങളില്‍ പ്രസിദ്ധീകരിക്കാനാകാത്ത തെറിവാക്കുകളാണ് ജോര്‍ജ്ജ് ഉപയോഗിച്ചിരിക്കുന്നത്)

Advertisement