കോഴിക്കോട്: ജോജു ജോര്‍ജ്, അജു വര്‍ഗീസ്, നിരഞ്ജ് രാജു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ഒരു താത്വിക അവലോകനം സിനിമയുടെ ടീസര്‍ പുറത്ത്. അഖില്‍ മാരാര്‍ ആണ് ചിത്രത്തിന്റെ സംവിധാനവും രചനയും.

ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഡോ: ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു നാരായണന്‍. എഡിറ്റര്‍ ലിജോ പോള്‍. സംഗീതം ഒ.കെ. രവിശങ്കറും, പശ്ചാത്തല സംഗീതം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈന്‍: ബാദുഷ.

Content Highlight: Oru Thathwika Avalokanam  Teaser  Joju George  Akhil Marar  Aju Varghese  Yohan Productions