വടകര: ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കും നാല് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും പരിക്ക്. അക്രമസംഭവങ്ങളില്‍ പരിക്കേറ്റ ആര്‍.എം.പി.ഐ പ്രവര്‍ത്തകരെ വടകര ജില്ലാ ആശുപത്രിയിലും സി.പി.ഐ.എം പ്രവര്‍ത്തകനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വൈകീട്ടുണ്ടായ സംഘര്‍ഷത്തില്‍ ആറ് ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കും, ഒരു സി.പി.ഐ.എം പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു. ഇതിനുശേഷമുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവിഭാഗത്തിലും പെട്ട ആറു പേര്‍ക്ക് വെട്ടേല്‍ക്കുന്നത്. ഓട്ടോ ഡ്രൈവറും ആര്‍.എം.പി.ഐ പ്രവര്‍ത്തകനുമായ വിപിന്‍ലാലിനെ എളങ്ങോളിയില്‍ വെച്ച് മര്‍ദ്ദിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
പിന്നീട് ആര്‍.എം.പി.ഐ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കയറി സെക്രട്ടറി കെ.കെ ജയന്‍, ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം ഗോപാലന്‍, നിഖില്‍ എന്നിവര്‍ക്കും ഒളങ്ങോളിയില്‍ വെച്ച് എളങ്ങോളി കുനിയില്‍ പ്രീത, ഒ.കെ ചന്ദ്രന്ഡ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.
ഇതിനു പിന്നാലെ സി.പി.ഐ.എം പ്രവര്‍ത്തകനായ പൊക്കാഞ്ചേരി അനിയുടെ വീട്ടില്‍ കയറിയ ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ അനിലിനെ മര്‍ദിച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ആര്‍.എം.പി.ഐ പ്രവര്‍ത്തകരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തെരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയാണെന്നാണ് ആര്‍.എം.പി.ഐയുടെ ആരോപണം.
അക്രമത്തില്‍ പ്രതിഷേധിച്ച തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറു മണിവരെ ഏറാമല പഞ്ചായത്തില്‍ ആര്‍.എം.പി.ഐയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാമെന്ന വ്യാമോഹത്തിന്റെ ഭാഗമാണ് സി.പി.ഐ.എമ്മിന്റെ അക്രമണമെന്നും ഇതിനെ ജനകീയമായി ചെറുത്ത് തോല്‍പ്പിക്കുമെന്നും ആര്‍.എം.പി.ഐ പറഞ്ഞു.
എന്നാല്‍ ബോധപൂര്‍വം പ്രശ്‌നം ഉണ്ടാക്കാനാണ് ആര്‍.എം.പി.ഐ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം പറയുന്നു.
