ന്യൂദല്‍ഹി: പലചരക്ക് മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പ്രതിസന്ധി മറികടന്നു. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ചട്ടം 184 പ്രകാരം അവതരിപ്പിച്ച പ്രമേയമാണ് സഭ വോട്ടിനിട്ടു തള്ളിയത്. []
നീണ്ട ചര്‍ച്ചക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ 218 വോട്ടിനെതിരെ 253 വോട്ട് നേടിയാണ് ബില്‍ പാസാക്കിയത്. 471 പോരാണ് വോട്ടിംഗില്‍ പങ്കെടുത്തത്. ചര്‍ച്ചയിലിടപെട്ട് ആനന്ദ് ശര്‍മ്മയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് എസ്.പിയും ബി.എസ്.പിയും നേരത്തെ സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. ലോക്‌സഭയില്‍ നിന്നിറങ്ങിപ്പോയ എസ്.പിയും ബി.എസ്.പിയും വോട്ടിങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
വിദേശനാണയ വിനിമയ നിയമ ഭേദഗതി 224 നെതിരെ 254 വോട്ടിന് തള്ളിപ്പോയിരുന്നു. ഫെമ വോട്ടെടുപ്പില്‍ 478 പേരാണ് പോള്‍ ചെയ്തത്.
22 അംഗങ്ങളുള്ള എസ്.പിയും 21 അംഗങ്ങളുള്ള ബി.എസ്.പിയും ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് 544 അംഗങ്ങളുള്ള സഭയില്‍ അംഗസംഖ്യ 501 ആയി ചുരുങ്ങുകയായിരുന്നു. കോണ്‍ഗ്രസിനും ഘടക കക്ഷികകള്‍ക്കും 261 എം.പിമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. വിദേശനിക്ഷേപത്തെ എതിര്‍ക്കുന്ന ബി.ജെ.പിയടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ക്ക് 219 എം.പിമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്.
കര്‍ഷകര്‍ക്കെതിരായതിനാലാണ് സഭയില്‍ നിന്നിറങ്ങിപ്പോയതും വോട്ടിങ്ങില്‍ നിന്നും വിട്ടുനിന്നതെന്നും മുലായം സിംഗ് യാദവ് വ്യക്തമാക്കി.
