എഡിറ്റര്‍
എഡിറ്റര്‍
പ്രതികാര ദാഹിയായി ഓംപുരിയുടെ പ്രേതം; പാക് ചാനല്‍ പുറത്തുവിട്ട വീഡിയോ വൈറലാകുന്നു
എഡിറ്റര്‍
Thursday 20th April 2017 12:52pm

ന്യൂദല്‍ഹി: അന്തരിച്ച ബോളിവുഡ് താരം ഓംപുരിയുടെ പ്രേതത്തെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. പ്രതികാര ദാഹിയായി ഓംപുരിയുടെ പ്രേതം അലഞ്ഞ് തിരിയുകയാണെന്നാണ് പാകിസ്താന്‍ ചാനല്‍ ബോല്‍ ന്യൂസിന്റെ റിപ്പോര്‍ട്ട്. ഓംപുരിയുടെ പ്രേതത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പാക് ചാനല്‍ അവകാശപ്പെടുന്നു.

ഫ്‌ളാറ്റിന് പുറത്തായി വെളുത്ത നിറത്തിലുള്ള കുര്‍ത്ത ധരിച്ച് നില്‍ക്കുന്ന ഓംപുരിയുടെ പ്രേതത്തിന്റെ വീഡിയോ എന്ന പേരില്‍ ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഡെയ്‌ലി പാക് ന്യൂസ് യൂട്യൂബില്‍ അപ് ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തന്റെ മരണത്തിന് ഉത്തരവാദികളായവരോടുള്ള പ്രതികാരം തീര്‍ക്കാനാണ് ഓം പുരിയുടെ പ്രേതം എത്തിയിരിക്കുന്നതെന്നും വാര്‍ത്താ അവതാരകന്‍ പറഞ്ഞുവെക്കുന്നു.

മുന്‍ ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ഓം പുരി പ്രതികാരം തീര്‍ക്കാന്‍ എത്തിയതാണെന്ന് ചാനല്‍ അവതാരകന്‍ ആമീര്‍ ലിഗ്വത് പറയുന്നു.

ജനുവരി പതിനാലാം തീയ്യതിയിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. മുംബൈയിലെ ഓംപുരിയുടെ വസതിയുടെ മുന്നില്‍ നിന്നുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എന്നാണ് ചാനല്‍ അവകാശപ്പെടുന്നത്.


Dont Miss മൂന്നാര്‍ അപകടാവസ്ഥയില്‍; പച്ചപ്പ് കുറയുന്നത് അപകടകരമായ സൂചന; പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും സി.ആര്‍ ചൗധരി റിപ്പോര്‍ട്ട് നല്‍കി


പ്രതികാരദാഹിയായി ഓംപുരിയുടെ പ്രേതം വീടിന് ചുറ്റുമലയുന്നു എന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓം പുരിയുടെ മരണത്തിനുത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് ബോല്‍ ന്യൂസ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഓംപുരി അന്തരിച്ചത്. ഇന്ത്യന്‍ ചാനലായ ആജ് തക്ക് ഈ ദൃശ്യങ്ങള്‍ പുനസംപ്രേഷണം ചെയ്തതോടെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Advertisement