ഓഖി ദുരന്തത്തിന് ശേഷം തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് ദുരിതകാലമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു. കടലിലെ ചെറിയൊരു കാറ്റ് പോലും മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്തുന്നു.