ഹൈദരാബാദ്: 2021 ലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരിക്കുകയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത് ചിത്രം വെള്ളിയാഴ്ച ഒ.ടി.ടിയില്‍ റിലീസ് ചെയ്യുകയാണ്.

ചിത്രത്തിലെ ഏറ്റവും വലിയ ഹൈലെറ്റുകളില്‍ ഒന്ന് ചിത്രത്തിലെ സാമന്തയുടെ ഡാന്‍സ് നമ്പറായിരുന്നു. ഊ ആണ്ടവാ എന്ന് തുടങ്ങുന്ന ഗാനം ഇന്ത്യ മുഴുവന്‍ ഹിറ്റായിരുന്നു.

ഡാന്‍സ് അവതരിപ്പിക്കുന്നതിനായി സാമന്തയെ ആദ്യം സമീപിച്ചപ്പോള്‍ അവര്‍ ഓഫര്‍ നിരസിക്കുകയായിരുന്നെന്ന് സംവിധായകന്‍ സുകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഗാനരംഗത്തിനായി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന സാമന്തയുടെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സാമന്ത വീഡിയോ ഷെയര്‍ ചെയ്തത്.

ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു റിലീസ് ചെയ്തത്. ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്‌പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.

സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

o antava oo oo antava song Rehearsals for Allu Arjun Movie Pushpa, video shared by Samantha