ബദോഹി: കൊവിഡ് 19 വ്യാപനത്തെ തടയാന്‍ ലോക്ഡൗണ്‍ നടക്കവേ ഭക്ഷണം കഴിക്കാനില്ലാത്തതിനാല്‍ അഞ്ച് കുട്ടികളെ ഗംഗ നദിയില്‍ വലിച്ചെറിഞ്ഞ് അമ്മ. ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലെ ജഗാംഗീര്‍ബാദിലാണ് സംഭവം നടന്നത്.

സംഭമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നദിയില്‍ തെരച്ചില്‍ ആരംഭിച്ചു. കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമായി നടന്നുവരികയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത്. മാനസികമായി വെല്ലുവിളി നേരിടുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

താന്‍ കൂലിപ്പണിക്ക് പോയാണ് കുട്ടികളെ നോക്കിയിരുന്നത്. ലോക്ഡൗണായതിനാല്‍ ഭക്ഷണം നല്‍കാന്‍ പണമില്ലാതെ വന്നെന്നും അമ്മ പറഞ്ഞതായി പ്രദേശത്തുള്ളവര്‍ പറഞ്ഞു. ഇപ്പോള്‍ കുട്ടികളെ കണ്ടെത്തുന്നതിനാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. പിന്നീട് അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ