എഡിറ്റര്‍
എഡിറ്റര്‍
എന്‍.ഐ.എ സംഘം ഹാദിയയുടെ മൊഴിയെടുത്തു
എഡിറ്റര്‍
Saturday 18th November 2017 6:35pm


വൈക്കം: ഹാദിയയില്‍ നിന്നും എന്‍.ഐ.എ സംഘം മൊഴിയെടുത്തു. വൈക്കത്ത് ഹാദിയയെ പാര്‍പ്പിച്ചിരിക്കുന്ന പിതാവിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഹാദിയയുടെ മാതാപിതാക്കളുടെ മൊഴിയും എന്‍.ഐ.എ എടുത്തിട്ടുണ്ട്.

എന്‍.ഐ.എ കൊച്ചി യൂണിറ്റിലുള്ള അന്വേഷണ സംഘമാണ് മൊഴിയെടുത്തത്. സുപ്രീംകോടതിയില്‍ ഈ മാസം 27ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. ഇത് രണ്ടാംതവണയാണ് എന്‍.ഐ.എ ഹാദിയയുടെ മൊഴി രേഖപ്പെടുത്തുന്നത്.

അതേ സമയം ഹാദിയ നല്‍കിയ മൊഴി സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.


Read more:  സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ പ്രതിഷേധം; ഗുജറാത്ത് ബി.ജെ.പിയില്‍ കൂട്ടരാജി


കേസില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയുടെ വിധിക്ക് വിരുദ്ധമായാണ് എന്‍.ഐ.എ അന്വേഷണം നടത്തുന്നതെന്നും കോടതിയുടെ പരിഗണനയിലുളള കാര്യത്തില്‍ വിവാദ പ്രസ്താവനയിറക്കിയ കേന്ദ്ര വനിതാ കമ്മീഷനെതിരെയുമാണ് ഷെഫിന്‍ കോടതിയെ സമീപിച്ചിരുന്നത്.

വിരമിച്ച സുപ്രീം കോടതി ജഡ്ജിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് എന്‍.ഐ.എ അന്വേഷവുമായി മുന്നോട്ട് പോകുകയാണ്. സംഘത്തിന്റെ മുന്നില്‍ ഹാജരാകാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ഷെഫിന്‍ പറഞ്ഞിരുന്നു.

Advertisement