ഇര്‍ഫാന്‍ ഖാന്റെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. രോഗത്തിന്റെ പിടിയിലാണ് ഇര്‍ഫാന്‍ എന്നറിഞ്ഞ വിഷമത്തിലായിരുന്ന ആരാധകര്‍.

ഇര്‍ഫാന്റെ ആരാധകര്‍ക്ക് ആശ്വാസമന്നോണമാണ് ഇര്‍ഫാന്റെ ഹോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കുന്നത്. ഇര്‍ഫാന്‍ ഖാന്റെ പസില്‍ എന്ന ചിത്രമാണ് അടുത്തവാരം പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്നത്.

 

Image result for Puzzle 2018

ഹോളിവുഡ് സുന്ദരി കെല്ലി മക്‌ഡൊണാള്‍ഡ് ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.


ALSO READ: അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് എട്ട് വര്‍ഷം കൂടി തടവ് വിധിച്ച് കോടതി


നഗരത്തില്‍ നിന്നും മാറി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സാധാരണജീവിതം നയിക്കുന്ന ആഗ്നസ് എന്ന വീട്ടമ്മ ജിഗ്‌സോ പസിലുകള്‍ സോള്‍വ് ചെയ്യാന്‍ തുടങ്ങുന്നു. കളിയില്‍ അടിമപ്പെടുന്ന വീട്ടമ്മയ്ക്ക് മുന്നില്‍ മറ്റൊരു ലോകം തുറന്നിടുന്നു.

അവര്‍ സങ്കല്പ്പിക്കാത്തവിധത്തില്‍ അവരുടെ ജീവിതം മാറിമറിയുന്നു. ആഗ്നസിന്റെ പസില്‍ പാര്‍ട്ണറായിട്ടാണ് ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തിലെത്തുന്നത്.

Image result for Puzzle 2018

ഡേവിഡ് ഡെന്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇതേപേരില്‍ പുറത്തിറങ്ങിയ അര്‍ജീന്റനന്‍ സിനിമയുടെ റിമേക്കാണ് ഹോളിവുഡില്‍ ഒരുങ്ങുന്ന പസില്‍. സോണി പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജൂലൈ 27 ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ് ചിത്രം.