2026 മേയിലാണ് ആക്ടിവിസ്റ്റും അധ്യാപകനുമായ പോള്‍ ഹോപ്കിന്‍സന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിച്ചത്. ഫലസ്തീന്‍ അനുകൂല പ്രസ്ഥാനങ്ങളെയും സാമൂഹിക പ്രവര്‍ത്തകരെയും ഒരു രാഷ്ട്രീയ കുടകീഴില്‍ കൊണ്ടുവരികയും ഗസയിലെ യുദ്ധം, മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ തുടങ്ങിയവ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ന്യൂസിലന്‍ഡ് തെരഞ്ഞെടുപ്പ് ആക്ട് 1993 പ്രകാരമാണ് പാര്‍ട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നത്. നിയമപരമായ നിബന്ധനകളുടെ ഭാഗമായി നിശ്ചിത അംഗങ്ങള്‍ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യരാണെന്ന തെളിവ് പാര്‍ട്ടി സമര്‍പ്പിച്ചിരുന്നു. രജിസ്‌ട്രേഷനെ എതിര്‍ത്ത് പൊതുചര്‍ച്ചയ്ക്കിടെ 207 പരാതികള്‍ ലഭിച്ചെങ്കിലും പേര് നിരസിക്കാനുള്ള നിയമപരമായ കാരണമില്ലെന്നാണ് കമ്മീഷന്‍ പറയുന്നത്.
അതേസമയം, പാര്‍ട്ടി നിര്‍ദേശിച്ച ലോഗോ കമ്മീഷന്‍ അംഗീകരിച്ചില്ല. ഫലസ്തീന്‍ പതാകയും ‘ഫ്രീ ഫലസ്തീന്‍’ എന്ന വാക്കുകളും ഉള്‍പ്പെട്ട ലോഗോ വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും പാര്‍ട്ടി ഏതെങ്കിലും ഔദ്യോഗിക ഫലസ്തീന്‍ രാഷ്ട്രീയ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്നുവെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനും സാധ്യതയുണ്ടെന്നായിരുന്നു കമ്മീഷന്റെ നിലപാട്.
ഫലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശം, ഗാസയില്‍ നടന്ന യുദ്ധക്കുറ്റങ്ങള്‍ക്കെതിരായ നടപടി, ന്യൂസിലന്‍ഡിന്റെ വിദേശനയം കൂടുതല്‍ സ്വതന്ത്രമാക്കുക തുടങ്ങിയവയാണ് ഫലസ്തീന്‍ പാര്‍ട്ടിയുടെ പ്രധാന ആവശ്യങ്ങള്‍. അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായുള്ള സൈനിക-രാഷ്ട്രീയ ബന്ധങ്ങളില്‍ മാറ്റം വേണമെന്നും പാര്‍ട്ടി പറഞ്ഞതായി റിപ്പോര്‍ട്ട്.
Content Highlights: New Zealand Parliamentary Election: ‘Free Palestine Party’ Receives Official Recognition
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.