പുത്തന്‍ ഫീച്ചറുകളുമായി മഹീന്ദ്രയുടെ ടിയുവി300 പ്ലസ് ഇന്ത്യയിലെത്തുന്നു. ഇതിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. 2018 ജനുവരിയോടെ പുതിയ ടിയുവി300 പ്ലസിനെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

ഒമ്പത് സീറ്റര്‍ പരിവേഷത്തിലാണ് പുതിയ ടിയുവി300 പ്ലസ് എത്തുന്നത് എന്നതാണ് ഈ മോഡലിന്റെ പ്രധാന പ്രത്യേകത. ടിയുവി300ന്റെ നീളമേറിയ പതിപ്പാണ് യൂട്ടിലിറ്റി വാഹന നിരയില്‍ അണിനിരക്കാനിരിക്കുന്ന പുതിയ ടിയുവി300 പ്ലസ്. 4,398 മി.മീ നീളവും, 1,815 മി.മീ വീതിയും, 1,837 മി.മീ ഉയരവുമാണ് പുതിയ മഹീന്ദ്ര ടിയുവി300 പ്ലസിനുള്ളത്. സാധാരണ ടിയുവി300നെ അപേക്ഷിച്ച് 403 മി.മീ നീളമേറിയതാണ് ടിയുവി300 പ്ലസ്.

2.2 ലിറ്റര്‍ mHawk 120 ഡീസല്‍ എഞ്ചിനിലാണ് ടിയുവി300 പ്ലസ് ഒരുക്കിയിരിക്കുന്നത്. 118.35 bhp കരുത്തും 280 Nm torque പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് അവതരിപ്പിച്ചിരിക്കുന്നത്.

9.46 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില.