ന്യൂദല്‍ഹി: നടി തനുശ്രീ ദത്ത ഉന്നയിച്ച ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് മാധ്യങ്ങളെ കാണാന്‍ കഴിയില്ലെന്ന് നാനാ പടേക്കര്‍. മാധ്യമങ്ങളോട് സംസാരിക്കേണ്ടതില്ലെന്ന് വക്കീല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പടേക്കറിന്റെ മകന്‍ മല്‍ഹാര്‍ പ്രസ് കോണ്‍ഫറന്‍സ് മാറ്റിവെച്ചതായി മാധ്യമങ്ങള്‍ക്ക് സന്ദേശമയച്ചു. “ക്ഷമിക്കുക വക്കീല്‍ പറഞ്ഞതിന്റെ ഭാഗമായി പ്രസ് കോണ്‍ഫറന്‍സ് തല്‍ക്കാലം മാറ്റിവെക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം എന്നായിരുന്നു” സന്ദേശം.

ALSO READ: ഞങ്ങളുടെ ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമായിരുന്നു, അതിനാലാണ് സ്‌ഫോടനം നടത്തിയത്; സനാതന്‍ സന്‍സ്താ പ്രവര്‍ത്തകന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തനുശ്രീ ദത്തയാണ് ബോളിവുഡില്‍ മീ ടൂ ക്യാംപെയിന് തുടക്കം കുറിച്ചത്. 2008 ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്. അന്ന് ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ എത്തിയ തനിക്ക് ഒരു നടനില്‍ നിന്ന് തീര്‍ത്തും മോശം അനുഭവമുണ്ടായതായി താരം മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു.

തനുശ്രീക്ക് പുറമെ കങ്കണ റണാവത്ത്, റിച്ചാ ഛദാ തുടങ്ങിയവരും ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO: