ന്യൂദല്‍ഹി: തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ രസകരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരാണ് അമേരിക്കന്‍ വിനോദ കമ്പനിയായ നെറ്റ്ഫ്ളിക്സ്. ഐ.പി.എല്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് നെറ്റ്ഫ്ളിക്സ് നല്‍കിയ സന്ദേശമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

നിങ്ങള്‍ ഇപ്പോഴും നെറ്റ്ഫ്ളിക്സ് കാണുന്നുണ്ടോ എന്ന് ഞങ്ങള്‍ ചോദിക്കുന്നില്ല. പക്ഷേ, അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങളെ ഞങ്ങള്‍ മിസ്സ് ചെയ്യും. എന്നാണ് ഐ.പി.എല്‍ നടക്കുന്ന സമയത്ത് നെറ്റ്ഫിളിക്സ് ഇന്ത്യ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്.

 


Content Highlights: Netflix India On IPL