ഈ വര്‍ഷത്തെ ഹാലോവീന്‍ ആഘോഷമാക്കാന്‍ പുതിയ പാട്ടുമായെത്തുകയാണ് സിനിമാ താരമായ നീരജ് മാധവ്. കഴിഞ്ഞ വര്‍ഷം നീരജ് പുറത്തിറക്കിയ പണിപാളി എന്ന ഹാലോവീന്‍ റാപ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

‘ആയ്യായ്യോ… പണി പാളീലോ… രാരീരാരം പാടിയുറക്കാന്‍ ആരും ഇല്ലല്ലോ’ എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ആ പാട്ടിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് താരം.

പണിപാളിയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത് വിട്ടാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാട്ടിന്റെ ടീസര്‍ പങ്കുവെച്ചത്.


Content Highlight: Neeraj Madhav releases teaser of Panipali 2