'ലൈറ്റ് ആയിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ', ടൊവിനൊയോട് അഹാന കൃഷ്ണ
Entertainment news
'ലൈറ്റ് ആയിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ', ടൊവിനൊയോട് അഹാന കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st October 2021, 12:15 pm

ടൊവിനൊ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’യുടെ ട്രെയിലര്‍ രണ്ട് ദിവസം മുന്‍പ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു. ഇതിനോടകം 80 ലക്ഷത്തിലധികം പേര്‍ കണ്ട ട്രെയിലര്‍ യുട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണുള്ളത്.

ഇതിനിടെ കഴിഞ്ഞ ദിവസം നടി അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ‘തോന്നല്‍’ റിലീസ് ചെയ്തിരുന്നു. അഹാനയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

യുട്യൂബ് ട്രെന്റിങ്ങില്‍ രണ്ടാമതുള്ള വീഡിയോ ഇതുവരെ 10 ലക്ഷത്തിലധികം ആളുകളാണ് കണ്ടിട്ടുള്ളത്. ഷെഫിന്റെ വേഷത്തില്‍ അഹാന തന്നെയാണ് ഇതില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതും.

ടൊവിനോ ചിത്രത്തിന്റെ ട്രെയിലറും തന്റെ മ്യൂസിക് ആല്‍ബവും യുട്യൂബ് ട്രെന്റിങ്ങില്‍ ഒരുമിച്ച് വന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ അഹാന. യുട്യൂബ് ട്രെന്റിങ്ങ് ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫോട്ടോയാണ് താരം പങ്കുവെച്ചത്.

”മരണത്തിന് ശേഷം ലൂക്കയും നിഹാരികയും സൂപ്പര്‍ ഹീറോയായും ഷെഫ് ആയും പുനര്‍ജന്മമെടുത്തിരിക്കുന്നു. ഇരുവരും സന്തോഷത്തോടെ യുട്യൂബില്‍ ട്രെന്റിങ്ങിലാണ്. ജീവിതം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നു,” എന്നാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

”ലൈറ്റ് ആയിട്ട് വിഷം മിക്‌സ് ചെയ്ത ഒരു കേക്ക് എടുക്കട്ടെ” എന്നും ടൊവിനൊയെ മെന്‍ഷന്‍ ചെയ്ത് തമാശ രൂപേണ അഹാന ചോദിക്കുന്നുണ്ട്.

2019ല്‍ പുറത്തിറങ്ങിയ ലൂക്ക എന്ന സിനിമയില്‍ സഹതാരങ്ങളായി അഭിനയിച്ചിട്ടുള്ളവരാണ് അഹാനയും ടൊവിനൊയും. ലൂക്ക, നിഹാരിക എന്ന ഇരുവരുടേയും കഥാപാത്രങ്ങള്‍ സിനിമയില്‍ ഒടുക്കം മരിക്കുന്നുണ്ട്. ഇതിനെ ഓര്‍മിപ്പിക്കുന്ന വിധമാണ് അഹാനയുടെ ഇപ്പോഴത്തെ പോസ്റ്റ്.

പോസ്റ്റിന് താഴെ ആരാധകരുടെ രസകരമായ നിരവധി കമന്റുകളുമുണ്ട്. അതൊക്കെ കൊള്ളാം. അവസാനം മിന്നല്‍ അടിച്ചെന്നും പറഞ്ഞ് കരയരുത്, മിന്നല്‍ അടിച്ചോ എന്നൊരു തോന്നല്‍ എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Ahaana Krishna’s post on Minnal Murali and Thonnal album coming trending in Youtube