പ്രേക്ഷകരുടെ പ്രിയ നടന്‍ ഫഹദ് ഫാസിലിന്റെ പിറന്നാളാണിന്ന്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഫഹദിന് പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുള്ളത്.

കൂട്ടത്തില്‍ ഏവരും ശ്രദ്ധിക്കുന്ന ആശംസകള്‍ നടിയും ഫഹദിന്റെ പങ്കാളിയുമായ നസ്രിയയുടേതാണ്. ഫഹദിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഇത്തവണ നസ്രിയ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് നസ്രിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

എപ്പോഴും ഔട്ട് ഓഫ് ഫോക്കസില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ഫോട്ടോക്ക് താഴെയായി നടി കുറിച്ചിരിക്കുന്നത്.

നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ ഷാനൂവെന്നും നസ്രിയ കുറിച്ചു. പോസ്റ്റിന് താഴെ ഫര്‍ഹാന്‍ ഫാസില്‍, ശ്രിന്റ, മഞ്ജിമ മോഹന്‍, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ തുടങ്ങി നിരവധി പേര്‍ ഫഹദിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

 


Content Highlight: Nazriyas birthday wishes to Fahadh