തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജി.എസ് വിഘ്നേശ് സംവിധാനം ചെയ്യുന്ന 02 ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
നയന്‍താരയുടെ കഥാപാത്രവും മകനും യാത്ര ചെയ്യുന്ന ബസ് മണ്ണിന്റെ അടിയില്‍ കുടുങ്ങി പോകുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രേമയമാണെന്നാണ് ടെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്.

നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകന് ശ്വാസ സംബന്ധമായ രോഗമുണ്ട് എന്നുള്ളതും ഓക്‌സിജന്‍ ബാഗുമായാണ് സഞ്ചരിക്കുന്നതെന്നും ട്രയ്‌ലറില്‍ നിന്ന് വ്യക്തമാക്കുന്നു. ഈ ഓക്‌സിജന്‍ ബാഗിന് വേണ്ടി മറ്റ് യാത്രക്കാര്‍ നടത്തുന്ന സംഘര്‍ഷങ്ങളും ചിത്രത്തിന്റെ ട്രെയ്ലറില്‍ കാണാന്‍ കഴിയും.

മലയാളി താരങ്ങളായ ലെനയും, ജാഫര്‍ ഇടുക്കിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 17ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബു, എസ്.ആര്‍ പ്രഭു എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് സെല്‍വ ആര്‍.കെ.

വിഖ്നേശ് ശിവന്റെ സംവിധാനത്തിലൊരുങ്ങിയ കാതു വാക്കുല രണ്ടു കാതലാണ് ഒടുവില്‍ റിലീസ് ചെയ്ത നായന്‍താരയുടെ ചിത്രം. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സമന്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഷാരൂഖ് ഖാന്‍ നായകനാവുന്ന ജവാനാണ് നയന്‍താരയുടെ പുതിയ ചിത്രം. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥ ആയിട്ടാണ് നയന്‍താര എത്തുന്നത്.

Content Highlight : Nayanthara Starring 02 Movie Trailer Released