സായി പല്ലവിയും നാഗ ചൈതന്യയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ടേല്‍. 2021ലെ ഹിറ്റ് ചിത്രമായ ലവ് സ്റ്റോറിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.
നാഗ ചൈതന്യയുടെ 23ാമത്തെ ചിത്രവുമാണ് തണ്ടേല്‍. 2016ല്‍ പുറത്തിറങ്ങിയ പ്രേമം സിനിമക്കും 2018ല്‍ പുറത്തിറങ്ങിയ സവ്യസാചി എന്ന സിനിമക്കും ശേഷം സംവിധായകന് ചന്ദു മൊണ്ടേത്തിയുമായുള്ള നാഗ ചൈതന്യയുടെ മൂന്നാമത്തെ ചിത്രമാണ് തണ്ടേല്‍.
2024 ഏപ്രിലിലാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിലെ പുതിയ പോസ്റ്റര്‍ നാഗ ചൈതന്യ പുറത്ത് വീട്ടിരുന്നത്.
Here it is ! #EssenceofThandel https://t.co/gnib1r4jHB
Thank you at @chandoomondeti for this innovative one and building #ThandelRaju for me .. #AlluAravind #BunnyVas for this opportunity .
Ika Rajulamma jatharae..
ఇక రాజులమ్మ జాతరే 💥💥#Thandel #Dhullakotteyala… pic.twitter.com/vvMr03JK9R
— chaitanya akkineni (@chay_akkineni) January 6, 2024
ഇപ്പോള്‍ ‘എസെന്‍സ് ഓഫ് തണ്ടേല്‍’ എന്ന പേരില്‍ ചിത്രത്തിന്റെ പുതിയ വീഡിയോയും പുറത്തുവന്നു. രണ്ട് മിനിട്ട് 11 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇത്. നാഗ ചൈതന്യ തന്നെയാണ് ഈ കാര്യം തന്റെ എക്സ് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തത്.
2023 നവംബറില്‍ നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നത്.
മത്സ്യത്തൊഴിലാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ. നാഗ ചൈതന്യ ഒരു മത്സ്യത്തൊഴിലാളിയായി അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2018ല്‍ ആന്ധ്രപ്രദേശില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്, ദേശീയ അവാര്‍ഡ് ജേതാവ് ദേവി ശ്രീ. പ്രസാദാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
Content Highlight: Naga chaithanya and Sai Pallavi Movie Thandel Glimpse Video Out
