ഡൂണ്ടീ: ഈ വര്‍ഷം കണ്ടിരിക്കേണ്ട യൂറോപ്പന്‍ നാട്
Travel Diary
ഡൂണ്ടീ: ഈ വര്‍ഷം കണ്ടിരിക്കേണ്ട യൂറോപ്പന്‍ നാട്
ന്യൂസ് ഡെസ്‌ക്
Friday, 27th July 2018, 11:25 pm

ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ പറ്റിയ മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് യൂറോപ്പിലെ ഡുണ്ടീയെ തിരഞ്ഞെടുത്തു. സ്‌കോട്ട്‌ലാന്‍ഡിലെ നാലാമത്തെ വലിയ നഗരവും ലോണ്‍ലി പ്ലാനറ്റ് പുറത്ത് വിട്ട ബെസ്റ്റ് ഇന്‍ യൂറോപ്പ് 2018 പട്ടികയിലെ ആറാമത്തെ നഗരവുമാണ് ഡൂണ്ടീ.

സ്‌കോട്ട്‌ലാന്‍ഡി എത്തുന്ന സന്ദര്‍ശകര്‍ കൂടുതലായും എത്തുന്നത് ഡുണ്ടീയിലാണ്. ഇവിടുത്തെ ദേശീയതലത്തില്‍ പ്രാധാന്യമുള്ള മ്യൂസിയങ്ങളെയും മറ്റു ആകര്‍ഷണങ്ങളെയും കുറിച്ച് ലോണ്‍ലി പ്ലാനറ്റില്‍ പ്രശംസിച്ചിട്ടുണ്ട്.


Read:  ഭരണപക്ഷ എം.എല്‍.എയാണ്, എന്നിട്ടും റോഡില്‍ പ്രതിഷേധിക്കേണ്ടി വരുന്നു: പൊതുവേദിയില്‍ വിതുമ്പി കൊണ്ട് പ്രതിഭ ഹരി


ടുസ്‌കാനി, കംപാനിയാ, വെനെട്ടോ എന്നീ സ്ഥലങ്ങള്‍ക്ക് പകരമായും ഭക്ഷണപ്രിയരുടെ ഇഷ്ട നഗരമായി വളര്‍ന്നു വരുന്നതിനുമാണ് ഡൂണ്ടീ നഗരത്തെ തിരഞ്ഞെടുത്തത്.

ഇറ്റലിയിലെ എമിലിയ-റൊമഗ്നക്കാണ് ഒന്നാംസ്ഥാനം. രാഗു, പര്‍മ ഹാം, ബല്‍സാമിക് വിനെഗര്‍, പാര്‍മേശന്‍ ചീസ് എന്നിവ ലഭിക്കുന്ന സ്ഥലമാണ് എമിലിയ-റൊമഗ്ന.

അടുത്തിടെയാണ് ലോകത്തെ ഏറ്റവും വലിയ ക്യൂലിനെറി തീം പാര്‍ക്ക് തലസ്ഥാനമായ ബോലോഗ്നയില്‍ ആരംഭിച്ചത്. പ്രാദേശിക രുചികള്‍ അറിയാന്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ അവസരം ലഭിക്കും.


Read:  വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം: ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


ബീച്ചുകള്‍, മലകള്‍, മനോഹരമായ ഗ്രാമങ്ങളുള്ള കാന്റാബ്രിയ, തിരക്കേറിയ സ്ഥലങ്ങളുള്ള ബാഴ്സലോണയും കോസ്റ്റ ഡെല്‍ സോള്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമായ സ്ഥലമായ സ്‌പെയിന്‍, ഹൈക്കിങ് പാതകളും, ഓട്ടോമാന്‍ കാല ചരിത്രവും എന്നിവ കൊണ്ട് പ്രശസ്തമായ കൊസോവ എന്നിവയാണ് പട്ടികയിലുള്ള മറ്റു സ്ഥലങ്ങള്‍.