കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ മനസില്‍ എന്നും പ്രത്യേക സ്ഥാനമുള്ള കലാകാരനാണ് കലാഭവന്‍ മണി. ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയും പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലേക്ക് ട്രാക്ക് മാറ്റുകയും ചെയ്ത മണി അകാലത്തില്‍ മരണപ്പെടുകയായിരുന്നു. മലയാള സിനിമാ പ്രേമികളുടെ മനസില്‍ വലിയ വേദന ബാക്കിവെച്ചുകൊണ്ടായിരുന്നു താരം ലോകത്തോട് വിടപറഞ്ഞത്.
എങ്കിലും കാലമെത്ര കഴിഞ്ഞാലും കലാഭവന്‍ മണി ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ നാടന്‍ പാട്ടുകളും വലിയ വിഭാഗം പ്രേക്ഷകരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചവയാണ്. ഒട്ടുമിക്ക സ്റ്റേജ് ഷോകളിലും മണിയുടെ ഗാനങ്ങള്‍ ആലപിക്കാത്ത സന്ദര്‍ഭങ്ങള്‍ ഇല്ലെന്ന് തന്നെ നിസംശയം പറയാം. ഇപ്പോഴിതാ മണിയുടെ ആല്‍ബം സോങ്ങുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരും മുകേഷും തമ്മില്‍ നടത്തിയ ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഇരുവരും കലാഭവന്‍ മണിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചത്.
ഒരുമിച്ചഭിനയിച്ച സിനിമയുടെ സെറ്റില്‍ വെച്ച് ഒരു ദിവസം മണിയെ കാണാതായെന്നും കഴിഞ്ഞ ദിവസം എവിടെയായിരുന്നുവെന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്നും മുകേഷ് പറയുന്നു. താന്‍ ഒരു ആല്‍ബത്തിന്റെ ഷൂട്ടിങ്ങിന് പോയതാണെന്നാണ് മണി പറഞ്ഞത്. ഇതിനിടയ്ക്ക് ആല്‍ബം ചെയ്യാന്‍ സമയം കിട്ടുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നും മഞ്ജു വാര്യരായിരുന്നു കൂടെ അഭിനയിച്ചത് എന്നുമായിരുന്നു പറഞ്ഞത്. ഇത് കേട്ടപ്പോള്‍ ആദ്യം വിശ്വസിച്ചില്ലെന്നും പിന്നെ ആല്‍ബം കണ്ടപ്പോഴാണ് മനസിലായതെന്നും മുകേഷ് പറഞ്ഞു.
‘ആല്‍ബത്തില്‍ അഭിനയിക്കാനുള്ള അവസരം ഞാന്‍ അങ്ങോട്ട് ചോദിച്ചതായിരുന്നു. മണിയേട്ടന്റെ നാടന്‍പാട്ടുകളും മറ്റും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇങ്ങനെ ഒരു ആല്‍ബം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്കും ഒരു പാട്ട് വേണമെന്നും, ഞാന്‍ വന്ന് അഭിനയിക്കും എന്നും പറഞ്ഞപ്പോള്‍ വിളിച്ചതായിരുന്നു’ മഞ്ജു വാര്യര്‍ ഓര്‍ത്തെടുത്തു.
Content Highlight: Mukesh and Manju Warrier share their memory with Kalabhavan Mani
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.