ഇതിഹാസ താരവും ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനുമായ ധോണിയുടെ അവസാന ഐ.പി.എല്‍ സീസണാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിക്കറ്റ് കീപ്പര്‍ ഗ്ലൗ ഏല്‍പ്പിക്കാന്‍ സഞ്ജു സാംസണ്‍ സൂപ്പര്‍ കിങ്‌സിനൊപ്പമെത്തിയതോടെ ടീമിനെ ആറാം കിരീടമണിയിച്ച് ധോണി പടിയിറങ്ങുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഈ സീസണില്‍ ധോണി പടിയിറങ്ങിയാലും ഇല്ലെങ്കിലും ധോണി പടുത്തുയര്‍ത്തിയ ഒരു ഐതിഹാസിക റെക്കോഡ് ഇനിയും ചില സീസണുകള്‍ താണ്ടുമെന്നുറപ്പാണ്. ഐ.പി.എല്ലില്‍ ഏറ്റവുമധികം അണ്‍ബീറ്റണ്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് തല ധോണി ഒന്നാമതുള്ളത്.
ഐ.പി.എല്ലില്‍ ബാറ്റെടുത്ത 242 ഇന്നിങ്‌സുകളില്‍ നൂറ് തവണ ധോണി പുറത്താകാതെ നിന്നിട്ടുണ്ട്. ഈ നൂറ് ഇന്നിങ്‌സില്‍ നിന്നും 3057 റണ്‍സാണ് ധോണി അടിച്ചെടുത്തത്. 160നോട് അടുപ്പിച്ചുള്ള പ്രഹരശേഷിയിലാണ് ഈ ഇന്നിങ്‌സുകളില്‍ താരം ബാറ്റ് വീശിയത്.