ആവേശകരമായ കഥകൾ, ആവേശം നിറയ്ക്കുന്ന യാത്രകൾ: ഏഴ് സംവിധായകർക്കൊപ്പമുള്ള പുതിയ പ്രോജക്റ്റുകൾ പങ്കുവെച്ച് മോഹൻലാൽ
malayalam movie
ആവേശകരമായ കഥകൾ, ആവേശം നിറയ്ക്കുന്ന യാത്രകൾ: ഏഴ് സംവിധായകർക്കൊപ്പമുള്ള പുതിയ പ്രോജക്റ്റുകൾ പങ്കുവെച്ച് മോഹൻലാൽ
നന്ദന. ടി
Tuesday, 18th August 2026, 9:44 pm

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റേതായി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. വ്യത്യസ്തമായ കഥകളും പ്രിയപ്പെട്ട സംവിധായകരുമൊത്തുള്ള പുതിയ പ്രോജക്റ്റുകളുടെ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ലൈനപ്പ് പുറത്തുവിട്ടത്.

മോഹൻലാൽ. Photo. Screen grab/ Youtube

 

ആവേശകരമായ കഥകൾ, ആവേശം നിറയ്ക്കുന്ന യാത്രകൾ, ഒപ്പം വളരെ പ്രിയപ്പെട്ട ചില ചലച്ചിത്രപ്രവർത്തകരും. ഇതാ ഈ ഏഴ് സംവിധായകർക്കൊപ്പമുള്ള എന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ഒരു ലഘുചിത്രം, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റ് പങ്കുവെച്ചത്.

വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പുതിയ പ്രോജക്റ്റുകളായി പരിചയപ്പെടുത്തിയത്. എന്നാൽ ചിത്രങ്ങളുടെ കൂടുതൽ വിവരങ്ങളോ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളോ താരം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പമ്പ മേഖലയിൽ അനുമതി ലഭിച്ചിട്ടുണ്ട്. സന്നിധാനത്ത് ചിത്രീകരിക്കാനുള്ള അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് നിലവിൽ പമ്പയിൽ ചിത്രീകരണം നടക്കുന്നത്.

മകൾ വിസ്മയ മോഹൻലാലിനൊപ്പം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ–സെയ്ഫ് അലി ഖാൻ ചിത്രം ഹൈവാനിലും രജിനികാന്ത് നായകനാകുന്ന ജയിലർ 2വിലും മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Mohanlal reveals a lineup of upcoming projects with seven prominent filmmakers

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം