1968 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ‘ഭാര്യമാര്‍ സൂക്ഷിക്കുക’ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ച് മോഹന്‍ലാലും മേനകയും. ദക്ഷിണേന്ത്യന്‍ സിനിമയിലെ 80-കളിലെ താരങ്ങളുടെ കൂട്ടായ്മയിലാണ് പാട്ടും നൃത്തവുമായി താരങ്ങള്‍ ഒത്തുചേര്‍ന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രീകുമാരന്‍ തമ്പി രചിച്ച് ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി യേശുദാസും പി. ലീലയും പാടിയ ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനത്തിനാണ് ലാലും മേനകയും ചുവടുവെച്ചത്. സിനിമയില്‍ ഈ ഗാനരംഗത്തില്‍ നസീറും ഷീലയുമായിരുന്നു അഭിനയിച്ചത്.

നടി ലിസിയുടെ നിര്‍ദ്ദേശപ്രകാരം ബ്രിന്ദ ചിട്ടപ്പെടുത്തിയ ചുവടുകളാണ് മോഹന്‍ലാലും മേനകയും അവതരിപ്പിച്ചത്. നൃത്തത്തിന്റെ വീഡിയോ പരിപാടിയുടെ സംഘാടക കൂടിയായ സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.