സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഫോട്ടോയാണ് ആദിത്യനാഥ് പങ്കുവെച്ചത്.

‘പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്’ എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചത്. ആദിത്യനാഥും മോദിയും സംസാരിച്ചുനടന്നുവരുന്നതിന്റെ ഫോട്ടോയാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

രണ്ട് ദിവസത്തെ ലഖ്‌നൗ സന്ദര്‍ശനത്തിന് എത്തിയതാണ് മോദി. തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി നേതാക്കള്‍  യു.പി സന്ദര്‍ശനം പതിവാക്കിയിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരൊക്കെ യു.പിയില്‍ എത്തിയിരുന്നു.

നേരത്തെയും മോദി യു.പിയില്‍ എത്തിയിരുന്നു. യോഗിയും മോദിയും ഒരുമിച്ചുള്ള ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ഫോട്ടോയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. യോഗിയും മോദിയും സംസാരിക്കുന്നതിനിടയ്ക്ക് ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്താണ് കാര്യം എന്നാണ് ഒരാളുടെ ചോദ്യം.  മോദിയുടെ ഫോട്ടോഷൂട്ടുകള്‍ ഇതിന് മുമ്പും വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Modi yogi new photo