ടൊവിനോ തോമസ് നായകനാകുന്ന സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ നെറ്റ്ഫ്‌ളിക്‌സ് ടീസര്‍ ടൊവിനോ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു.
എന്നായിരിക്കും ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്നാണ് ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. കുറുക്കന്‍മൂലയില്‍ നിന്നും ലോകത്തിന് മുന്‍പിലേക്ക്, മിന്നല്‍ മുരളി ആഗോള റിലീസിനൊരുങ്ങുകയാണെന്നും ടൊവിനോ പറഞ്ഞു. ‘ഇത് മിന്നും’ എന്ന വാചകമാണ് ചിത്രത്തിന്റെ പ്രൊമൊഷന്‍ പോസ്റ്റുകളില്‍ നിറയുന്നത്.
മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സ് റിലീസായി എത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷമുള്ള ചിത്രത്തിന്റെ ഡിജിറ്റല്‍ വിതരണം നെറ്റ്ഫ്‌ളിക്‌സിന് തന്നെയായിരുന്നു.
കൊവിഡും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ബേസില്‍ – ടൊവിനോ കൂട്ടുക്കെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ്.
Content Highlight: Minnal Murali will be released in Netflix, Tovino Thomas shares new teaser
