ആന്‍ഡ്രോയിഡിന് വിട; മൈക്രോസോഫ്റ്റ് ഇനി വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ മാത്രം
Big Buy
ആന്‍ഡ്രോയിഡിന് വിട; മൈക്രോസോഫ്റ്റ് ഇനി വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2014, 5:19 pm

microsoft[] ലണ്ടന്‍: മൈക്രോസോഫ്റ്റിന്റെ സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്ല.

നോക്കിയയിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിനും ചിലവ് ചുരുക്കുന്നതിന്റെയും ഭാഗമായി 18,000 ജീവനക്കാരെ പിരിച്ചുവിടുന്നതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് ആന്‍ഡ്രോയിഡിനോടും വിടപറയുന്നത്.

കഴിഞ്ഞ ഫിബ്രവരിയില്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കാനുള്ള തീരുമാനം നോക്കിയ പ്രഖ്യാപിച്ചത്. അധികം വൈകാതെ നോക്കിയ ഹാന്‍സെറ്റ് നിര്‍മ്മാണം മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. ജൂണ്‍ അവസാനവാരത്തോടെ മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കി.

നിലവില്‍ നോക്കിയ എക്‌സ് സിരീസിലെ ഫോണുകളാണ് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഇങ്ങനെ തന്നെ തുടരുമെങ്കിലും ഇനിയിറങ്ങുന്ന എല്ലാ നോക്കിയ ഫോണുകളും വിന്‍ഡോസ്  ആയിരിക്കും പ്ലാറ്റ്‌ഫോം.